Meezan- ഒരുപിടി മധുര ഗാനങ്ങളുമായി 4Musics.

കൊണ്ടോട്ടിയിലെ ഒരു പറ്റം ചങ്ങാതിമാരുടെ കഥ പറയുന്ന മീസാൻ 4Musics ആണ് സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. ജബ്ബാർ ചെമ്മാടിന്റെ സംവിധാനത്തിൽ 2018 ഇൽ പുറത്തിറങ്ങുന്ന മലയാളം മൂവി ആണ് മീസാൻ. പുറത്തിറങ്ങി ഏതാനും ദിവസങ്ങക്കുള്ളിൽ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയ “കൊണ്ടോട്ടി കുന്നിൽ മേലെ” എന്ന ഗാനം റെക്കോർഡ് ഹിറ്റ് ആണ് തന്നിരിക്കുന്നത്. മീസാനിലെ എല്ലാ പാട്ടുകളും 4musics ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്, “എൻ ഖൽബിലെ വെൺപിറാവോ” എന്ന ഗാനവും ഹിറ്റ് ആയി മാറി കഴിഞ്ഞു. ജിം, ജസ്റ്റിൻ, ബിബി, എൽദോസ് എന്നിവരാണ് 4Musics ന്റെ നട്ടെല് ആയി പ്രവർത്തിക്കുന്നത്. വില്ലൻ, സദൃശ്യവാക്യം, ഒപ്പം, ജസ്റ്റ് മാരീഡ് എന്ന ഫിലിമിന് ശേഷം 4Musics ന്റെ പ്രൊജക്റ്റ് ആണ് Meezan. മുൻപ് ചെയ്ത പാട്ടുകളെ പോലെ തന്നെ മീസാനിലെ ഗാനങ്ങളും ഒരു ഹിറ്റ് ആക്കി മാറ്റാൻ അവർക്കു സാധിച്ചു. ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല പാട്ടുകളുമായി 4Musics മുന്നേറുകയാണ്. ഇനിയും മനോഹരമായ ഒട്ടേറെ ഗാനങ്ങൾ 4Musics ന്റെ ബാനറിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പച്ചയായ നാട്ടിൻപുറങ്ങളുടെ മനോഹാരിത ഒട്ടും കളയാതെ തന്നെ ചിത്രീകരിക്കാൻ 4Musics നു സാധിച്ചിട്ടുണ്ട്. ഇവരുടെ ഒത്തൊരുമ്മ തന്നെ ആണ് ഇവരുടെ വിജയത്തിന്റെ രഹസ്യം. 4Musics ന്റെ സംഗീതങ്ങളിൽ എന്നും ഒരു വ്യത്യസ്ഥത നിലനിർത്തിയിരുന്നു ആയതിനാൽ തന്നെ അവരുടെ സംഗീതങ്ങളിൽ ഒരു താള ലയ സംഗമം എന്നും ഉണ്ടാകാറുണ്ട്.



  • source:
  • Cinema popcorn

Latest news

  • Heavenly Breeze- 4Musics

    Read more
  • By composing music for two Mohanlal movies, ‘4 Musics’ has become a name to reckon with.

    Read more
  • 4Musics new song “Kandittum Kandittum” conquered another milestone on YouTube.

    Read more